ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്ക് പരിധിയില്‍ കുന്ദമംഗലം, കുറ്റിക്കാട്ടൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 27.23 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കൊടുവള്ളി, മടവൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് ചാത്തമംഗലം, കൊടുവള്ളി പഞ്ചായത്തുകള്‍, പടിഞ്ഞാറ് കോഴിക്കോട് കോര്പ്പറേഷന്, കുരുവട്ടൂര്‍ പഞ്ചായത്ത്, തെക്ക് കോഴിക്കോട് കോര്പ്പറേഷന്, പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകള്‍ എന്നിവയാണ്. കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പൂനൂര് പുഴയും അതിര്‍ത്തിയായ കുന്നുകള്‍ നിറഞ്ഞ ഈ ഗ്രാമത്തിന് ഉല്‍കൃഷ്ടമായ ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്.
കൂടുതൽ വായിക്കുക