പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നവ

സംജിത്ത് സി വി

പ്രസിഡൻ്റ്

ഷംസീറ എന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹിതേഷ് കുമാര്‍ ടി കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുബൈര്‍ എം (ബാബുമോന്‍)

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീബ പുല്‍ക്കുന്നുമ്മല്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോകുല്‍ പി. ഉണ്ണികൃഷ്ണന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോഴിക്കോട് കോര്‍പ്പറേഷനോട് തൊട്ട് അറബിക്കടലില്‍  നിന്നും 13കി.മീ. കിഴക്ക് മലകളും സമതലങ്ങളും വയലുകളും ഇടതിങ്ങി വൈവിധ്യമാര്‍ന്ന് ഭൂപ്രകൃതിയോടു കൂടിയ പ്രദേശമാണ് കുന്ദമംഗലം.കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്‍റെ വിസ്തീര്‍ണം 27.23ച.കി.മീ ആണ്. പഞ്ചായത്തിലെ ജനസംഖ്യ 53223  ആണ്.നഗരത്തോടടുത്ത് കിടക്കുന്ന ഗ്രാമമാണെങ്കിലും കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഒരു വലിയ വിഭാഗം  ഇപ്പോഴും ഗ്രാമപപഞ്ചായത്തിലുണ്ട്.. തെങ്ങാണ് മുഖ്യ കാര്‍ഷിക വിള.
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്ക് പരിധിയില്‍ കുന്ദമംഗലം, കുറ്റിക്കാട്ടൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 27.23 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കൊടുവള്ളി, മടവൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് ചാത്തമംഗലം, കൊടുവള്ളി പഞ്ചായത്തുകള്‍, പടിഞ്ഞാറ് കോഴിക്കോട് കോര്‍പ്പറേഷന്‍, കുരുവട്ടൂര്‍ പഞ്ചായത്ത്, തെക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍, പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകള്‍ എന്നിവയാണ്. കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പൂനൂര്‍ പുഴയും അതിര്‍ത്തിയായ കുന്നുകള്‍ നിറഞ്ഞ ഈ ഗ്രാമത്തിന് ഉല്‍കൃഷ്ടമായ ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്.

കൂടുതൽ വായിക്കുക