ഒറ്റ നോട്ടത്തില്‍

സ്ഥലം-കുന്ദമംഗലം, കോഴിക്കോട് താലൂക്ക്,കോഴിക്കോട് ജില്ല, കേരളം

വാർഡുകളുടെ എണ്ണം- 24

നിയമസഭ മണ്ഡലം- കുന്ദമംഗലം

വില്ലേജ് - കുന്ദമംഗലം,കുറ്റിക്കാട്ടൂർ

ആകെ ജനസംഖ്യ (2011) -53223

വിസ്തീര്‍ണം - 27.23ച.കി.മീ

കോഴിക്കോട് കോര്‍പ്പറേഷനോട് തൊട്ട് അറബിക്കടലില്‍  നിന്നും 13കി.മീ. കിഴക്ക് മലകളും സമതലങ്ങളും വയലുകളും ഇടതിങ്ങി വൈവിധ്യമാര്‍ന്ന് ഭൂപ്രകൃതിയോടു കൂടിയ പ്രദേശമാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്‍റെ വിസ്തീര്‍ണം 27.23ച.കി.മീ ആണ്. വയനാട് ചുരത്തിലേക്കും നാടുകാണി ചുരത്തിലേക്കും വഴി പിരിയുന്നത്   ഇവിടെവെച്ചാണ്.പഞ്ചായത്തിലെ ജനസംഖ്യ 53223 ആണ്. നഗരത്തോടടുത്ത് കിടക്കുന്ന ഗ്രാമമാണെങ്കിലും കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഒരു വലിയ വിഭാഗം  ഇപ്പോഴും ഗ്രാമപപഞ്ചായത്തിലുണ്ട്.